ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ്: പാര്‍ലിമെന്റിന് മുമ്പില്‍ ടിഡിപി എംപിമാരുടെ പ്രതിഷേധം

Posted on: February 9, 2018 11:27 am | Last updated: February 9, 2018 at 12:28 pm

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട്
പാര്‍ലമെന്റിന് മുമ്പില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എംപിമാരുടെ പ്രതിഷേധം. പാര്‍ലിമെന്റിന് മുമ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിലായിരുന്നു പ്രതിഷേധം.

കേന്ദ്ര ബജറ്റില്‍ ആന്ധ്രാപ്രദേശിനെ അവഗണിച്ചെന്നാരോപിച്ച് ടിഡിപി, ടിആര്‍എസ് അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ പാര്‍ലിമെന്റിലെ ഇരു സഭകളും നിര്‍ത്തിവെച്ചിരുന്നു.