Connect with us

Kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Published

|

Last Updated

തിരുവനന്തപുരം:കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

2018 വരെയുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു മാത്രമായി 600 കോടി രൂപ സമാഹരിക്കണം. സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുക്കാനാണ് തീരുമാനം.

നടപടി ക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.

അതേസമയം കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച തലശ്ശേരി സ്വദേശിയെ സുല്‍ത്താന്‍ ബത്തേരിയിലെ ലോഡ്ജ്മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടേശ് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെന്‍ഷന്‍ മുടങ്ങിയതിലുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ മുന്‍ ഓഫീസ് സൂപ്രണ്ടായിരുന്ന ഗണേശ് ബാബുവിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ബത്തേരിയിലുള്ള ഒരു ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് നടേശ് ബാബു ലോഡ്ജില്‍ മുറിയെടുത്തത്.

Latest