Connect with us

Kerala

വിനോദ സഞ്ചാര മേഖലയില്‍ കേരളം കുതിക്കുന്നു: മുഖ്യമന്ത്രി

Published

|

Last Updated

ടൂറിസം മേഖലയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളം കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം. വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തി. ആഭ്യന്തരവിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വളര്‍ച്ചാ നിരക്കിലും വരുമാനത്തിലും 2017ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 11.39% വര്‍ധിച്ചു. 2016നെ അപേക്ഷിച്ച് പതിനഞ്ച് ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായി സംസ്ഥാനത്തെത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.15% വളര്‍ച്ചയും കേരളം നേടി. ആഭ്യന്തരവിദേശ ടൂറിസ്റ്റുകളുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.93%ന്റെ വര്‍ദ്ധനവുണ്ട്. 33,383.68 കോടി രൂപയാണ് ടൂറിസം മേഖലയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം.

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ ടൂറിസം സങ്കേതങ്ങള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

Latest