Connect with us

National

രാജ്യത്ത് 1,500 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് 1,500ഓളം ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍. 2017 ജനുവരി ഒന്നിലെ കണക്കനുസരിച്ച് 6,500 പേര്‍ വേണ്ടിടത്ത് 5,004 ഉദ്യോഗസ്ഥരാണ് നിലവില്‍ ജോലിയിലുള്ളത്. ആകെ 1,496 ഒഴിവുകളുണ്ടെന്നും പഴ്‌സനേല്‍ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.

കേരളത്തില്‍ ആകെ 231 ഐഎഎസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് 150 പേരാണ് നിലവിലുള്ളത്. കഴിഞ്ഞ ആറു വര്‍ഷമായി ഐഎഎസ് തസ്തികയിലേക്കു നേരിട്ടുള്ള നിയമനം 180 ആക്കി കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു.

ഓരോ സംസ്ഥാനത്തേയും കണക്ക്.

നിലവില്‍ ഉള്ളത്, ആകെ വേണ്ടത് എന്നിവ ക്രമത്തില്‍

ഉത്തര്‍ പ്രദേശ് 515 (621)
ബിഹാര്‍ 243 (342)
ബംഗാള്‍ 277 (359)
തമിഴ്‌നാട് 289 (376)
രാജസ്ഥാന്‍ 243 (313)
ജാര്‍ഖണ്ഡ് 144 (215)
ഹരിയാന 155 (205)
ഗുജറാത്ത് 241 (297)
ഹിമാചല്‍ പ്രദേശ് 115 (147)
ജമ്മു കശ്മീര്‍ 91 (137)
നാഗാലാന്‍ഡ് 67 (94)
സിക്കിം 37 (48)
തെലങ്കാന 130 (208)
പഞ്ചാബ് 182 (221)
ഛത്തിസ്ഗഡ് 154 (193)