Connect with us

International

മാലിദ്വീപില്‍ ഇന്ത്യ ഇടപെട്ടാല്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ചൈന

Published

|

Last Updated

ബെയ്ജിംഗ്: മാലിദ്വീപില്‍ ഇന്ത്യ ഇടപെട്ടാല്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം വക്താവ് ഗാങ്ച്യൂങ്.

മാലിദ്വീപിലെ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണമാക്കാതെ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള സൃഷ്ടിപരമായ നിലപാടാണ് അന്തരാഷ്ട്ര സമൂഹം കൈകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാലിദ്വീപ് ഭരണകൂടത്തിന് സ്വതന്ത്രമായി നിലപാടെടുക്കാനും പ്രശ്‌നപരിഹാരം കാണാനുമാകുമെന്നാണ് പ്രതീക്ഷയെന്നും ഗാങ് ച്യൂങ് പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ ഇടപെടണമെന്ന് കഴിഞ്ഞ ദിവസം മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരണവുമായി രംഗത്തെത്തിയത്.

 

---- facebook comment plugin here -----

Latest