Connect with us

National

ബിറ്റ് കോയിന്‍ നിക്ഷേപമുള്ളവര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി:ആദായ നികുതി റിട്ടേണില്‍ കാണിക്കാത്തതിനെ തുടര്‍ന്ന് സാങ്കല്‍പ്പിക കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപമുള്ള ഒരു ലക്ഷത്തോളംപേര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ് നടപടി.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ഡി.ബി.റ്റി) ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദായ നികുതി വകുപ്പ് നിരവധി സര്‍വേകള്‍ നടത്തിയതില്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ എത്ര പേര്‍ വിപണനവും രജിസ്റ്റട്രേഷനും, പങ്കാളികളും ആയിട്ടുണ്ടെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ബിറ്റ്‌കോയിന്‍ നിക്ഷേപം നിയമ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇടപാടുകളില്‍ ക്രിപ്പറ്റോ കറന്‍സികളുടെ വിപണനം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും, അനിയന്ത്രിത എക്‌സ്‌ചേഞ്ചുകള്‍ വഴിയുള്ള ക്രിപ്പ്‌റ്റോ ആസ്തികളുടെ കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ ഒരു റഗുലേറ്ററെ സര്‍ക്കാര്‍ നിയമിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.