ഇനിയെങ്കിലും കോടിയേരി സത്യം തുറന്ന് പറയാന്‍ തയ്യാറാകണം: കെ സുരേന്ദ്രന്‍

Posted on: February 5, 2018 2:36 pm | Last updated: February 5, 2018 at 2:36 pm
SHARE

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ഒരു കീഴ്‌ക്കോടതിയുടെ വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടിവെക്കാനാകുമെന്ന് ആരും കരുതേണ്ടെന്നും ഇനിയെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ സത്യം തുറന്നുപറയാന്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്….

കേസ്സുകളെല്ലാം തീര്‍ന്നു. പെനാള്‍ട്ടി അടച്ചു തീര്‍പ്പാക്കിയ പഴയ കേസ്സ് മനപ്പൂര്‍വം കുത്തിപ്പൊക്കുകയാണ് ചിലര്‍. ന്യായീകരണ തൊഴിലാളികള്‍ എല്ലാ ചാനലുകളിലും വന്നിരുന്ന് പ്രതിരോധം തീര്‍ത്തത് ഇങ്ങനെ ആയിരുന്നു. കോടിയേരി ആവട്ടെ മകന്‍ സര്‍വതന്ത്രസ്വതന്ത്രനായി ദുബായില്‍ നടക്കുന്നുണ്ടല്ലോ എന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചത്. ഇപ്പോള്‍ പറയുന്നു ഒരു കോടി എഴുപത്തിമൂന്ന് ലക്ഷത്തിന്റെ കേസുമാത്രമേയുള്ളൂ. അതിനാണ് ട്രാവല്‍ ബാന്‍ എന്നൊക്കെ. എന്നാല്‍ വൈകാതെ ബാക്കി വിവരങ്ങള്‍ കൂടി പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കീഴ്‌ക്കോടതി വിധിയുടെ ബലത്തില്‍ എല്ലാ സത്യവും മൂടി വെക്കാനാവുമെന്ന് ആരും കരുതേണ്ടതില്ല. ഇനിയെങ്കിലും കോടിയേരി ബാലകൃഷ്ണന്‍ സത്യം തുറന്നു പറയാന്‍ തയ്യാറാവണം.

LEAVE A REPLY

Please enter your comment!
Please enter your name here