ആശാനും ശിഷ്യര്‍ക്കും കോളടിച്ചു; സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

Posted on: February 3, 2018 3:18 pm | Last updated: February 3, 2018 at 3:18 pm

മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനുള്ള സമ്മാനത്തുക ബിസിസിഐ പ്രഖ്യാപിച്ചു. ടീമിന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം വീതവും നല്‍കുമെന്ന് ബിസിസിഐ അറിയിച്ചു.

ടീമിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷം വീതമാണ് നല്‍കുക. നാലാം തവണയും ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ ബിസിസിഐ അധികൃതര്‍ അഭിനന്ദിച്ചു.