Connect with us

Kerala

സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം; ഷാനിയുടെ പരാതിയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

Published

|

Last Updated

കൊച്ചി: മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ മൂന്ന് പേര്‍കൂടി പിടിയിലായി. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന്‍ (31), തിരുവനന്തപുരം സ്വദേശി ദിനൂപ് ചന്ദ്രന്‍ (32), കായംകുളം അക്കിനാട്ട് മനോജ് (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

ഷാനി നല്‍കിയ പരാതിയില്‍ ആലുവ കൂവപ്പാടം നന്ദനത്തില്‍ പി വി വൈശാഖ്(32), കണ്ണൂര്‍ പേരാവൂര്‍ പ്രസാദ് (30) എന്നിവരെ മരട് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മരട് എസ്‌ഐ ആന്റണി ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.