ഫിലിപ്സ് ടേസി ഇ എം ആര്‍: വി പി എസ് ഹെല്‍ത് കെയര്‍ കരാറില്‍ ഒപ്പുവെച്ചു

Posted on: February 2, 2018 3:34 pm | Last updated: February 2, 2018 at 3:34 pm
ഡോ. ഷംഷീര്‍ വയലിലും ഫ്രാന്‍സ് വാന്‍സ് ഹൂട്ടണും
ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നു

അബുദാബി: ആരോഗ്യ സാങ്കേതിക മേഖലയിലെ മുന്‍നിര ഗ്രൂപ്പായ ഫിലിപ്സും മിഡില്‍ ഈസ്റ്റിലെ വന്‍കിട ഗ്രൂപ്പുകളിലൊന്നായ വി പി എസ് ഹെല്‍ത് കെയറും എന്റര്‍പ്രൈസ്വൈഡ് ഇലക്ട്രോണിക് റെക്കോര്‍ഡ് സൊല്യൂഷനുമായി ബന്ധപ്പെട്ട് പത്തു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. യു എ ഇ, ഒമാന്‍, ഇന്ത്യ രാജ്യങ്ങളിലുടനീളമുള്ള വി പി എസ് ഹെല്‍ത് കെയര്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും ഫിലിപ്സ് ടേസി ഇ എം ആര്‍ ഘടിപ്പിക്കാനുള്ളതാണ് കരാര്‍.

ഫിലിപ്സിന്റെ നെക്സ്റ്റ് ജനറേഷന്‍ ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് (ആഎംആര്‍), കെയര്‍ മാനേജ്മെന്റ് സൊല്യൂഷനാണിത്. നിലവിലെ ഇ എം ആര്‍ സംവിധാനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ടുള്ള ഏറ്റവും നൂതനമായതുമാണ്.
നിരവധി ഐ ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഏക സംയോജിത സൊല്യൂഷനിലേക്ക് മുഴുവന്‍ ക്ലിനിക്കല്‍-ലോജിസ്റ്റികല്‍ നടപടികളും കൈകാര്യം ചെയ്യാന്‍ സഹായകമാകുന്നതാണ് ഫിലിപ്സ് ടേസി ഇഎം ആര്‍ എന്ന് വി പി എസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. എവിടെയായാലും എപ്പോഴായാലും ആവശ്യമാകുന്ന സമയത്ത് രോഗീസംബന്ധവും അഡ്മിനിസ്ട്രേറ്റീവ് തലത്തിലുള്ളതുമായ ഡാറ്റ തങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നും മുഴുവന്‍ വി പി എസ് ശൃംഖലകളിലൂടെയും അവ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ടേസി ഇ എം ആര്‍ വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന നിലവാരത്തിലുള്ള, അതുല്യ സേവനങ്ങളാണ് വി പിഎസ് എല്ലായ്‌പ്പോഴും രോഗികള്‍ക്ക് നല്‍കാനാഗ്രഹിക്കുന്നത്. ക്ലിനീഷ്യന്മാരെയും ഹെല്‍ത് ഇന്‍ഫോമാറ്റിക്സ് സൊല്യൂഷന്‍സിനും സഹായകമാകുന്ന വിധത്തില്‍ ശക്തമായ പോര്‍ട്‌ഫോളിയോയെ സാധൂകരിക്കുന്ന കരാറാണ് വി പി എസുമായുള്ളതെന്നും വിഭവങ്ങളെ മികച്ച നിലയില്‍ ഉപയോഗിക്കാന്‍ കരാര്‍ മുഖേന സാധിക്കുമെന്നും റോയല്‍ ഫിലിപ്സ് സി ഇ ഒ ഫ്രാന്‍സ് വാ ന്‍സ് ഹൂട്ടണ്‍ പറഞ്ഞു. വി പി എസ് ഹെല്‍ത് കെയര്‍ പരിചരണം കൂടുതല്‍ മെച്ചപ്പെടുത്താനും രോഗികളുടെയും സ്റ്റാഫിന്റെയും പരിചരണ ചെലവ് കുറക്കാനും ഇതുകൊണ്ട് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.