പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ റീ- രജിസ്റ്റര്‍ ചെയ്യണം

Posted on: February 2, 2018 1:03 pm | Last updated: February 3, 2018 at 9:28 am
SHARE

തിരുവനന്തപുരം: പുതുച്ചേരി ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് റീ രജിസ്റ്റര്‍ ചെയ്യണമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത്തരം വാഹനങ്ങള്‍ക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റില്‍ അറിയിച്ചു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടത്. 2018 ഏപ്രില്‍ വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇതിലൂടെ മൂന്ന് കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കൂടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here