Connect with us

Kerala

ചെലവുചുരുക്കാന്‍ കര്‍ശന നടപടി; പുതിയ തസ്തികകള്‍ ഇല്ല; ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചെലവ് ചുരുക്കാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

വകുപ്പ് മേധാവികള്‍ക്ക് മാത്രമാകും പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം വാഹനങ്ങള്‍ വാടകകക്ക് എടുത്താല്‍ ചെലവ് മൂന്നിലൊന്നായി കുറക്കാന്‍ കഴിയുമെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പടുത്തും. കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ ആവശ്യമെങ്കില്‍ പുതിയ തസ്തികകള്‍ അനുവദിക്കുകയുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. വളരെ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ വിദേശ യാത്രകള്‍ അനുവദിക്കൂ. പരമാവധി വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തണം. ഫോണ്‍ ബില്‍ കുറക്കാനും നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Latest