കെഎസ്ആര്‍ടിസി മൂന്ന് യൂനിറ്റുകളായി പുനഃസംഘടിപ്പിക്കും; പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തുതീര്‍ക്കും;

Posted on: February 2, 2018 11:17 am | Last updated: February 2, 2018 at 8:59 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കാന്‍ ജില്ലാ സഹകരണ ബേങ്കുകള്‍ കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് വായ്പയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആറ് മാസത്തിനകം സര്‍ക്കാര്‍ ബേങ്കുകള്‍ക്ക് തുക കൊടുത്തുതീര്‍ക്കും.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കുന്നതിനായി ലാഭകരമായ മൂന്ന് യൂണിറ്റുകളായി പുനഃസംഘടിപ്പിക്കും.
കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 1000 ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കിഫ്ബി വഴി പണം നല്‍കി വരുന്ന വര്‍ഷം 2000 ബസുകള്‍ കൂടി വാങ്ങും. വരുന്ന വര്‍ഷം 1000 കോടിയുടെ ധനസഹായം കെ.എസ്.ആര്‍.ടി.സിക്ക് നല്‍കും. 201819 കെ.എസ്.ആര്‍.ടി.സിക്ക് പുനരുദ്ധാരണ വര്‍ഷമാകുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.