ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ധനമന്ത്രി

Posted on: February 2, 2018 10:54 am | Last updated: February 2, 2018 at 8:59 pm

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയതില്‍ അപ്പാടെ വീഴ്ചകളെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രം പിരിച്ചെടുത്ത നികുതിയുടെ വിഹിതം കൈമാറുന്നത് വൈകുന്നുവെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആരോപിച്ചു.

ജനങ്ങള്‍ക്കല്ല ജിഎസ്ടിയുടെ നേട്ടം ലഭിച്ചതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് ഇത് ലഭിച്ചതെന്നും ഐസക് വ്യക്തമാക്കി.

ഐജിഎസ്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതുമൂലം വന്‍നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നേട്ടങ്ങളില്‍ കേരളം ഒന്നാംനമ്പര്‍ എന്നും ധനമന്ത്രി അകാശപ്പെട്ടു. നേട്ടം നിലനിര്‍ത്തുന്നത് വര്‍ഗീയശക്തികളുടെ കുപ്രചരണം അതിജീവിച്ചാണെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു.