Connect with us

Kerala

വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഇല്ലെന്ന് ഉറപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം: വിശപ്പ് രഹിത കേരളം പദ്ധതി വ്യാപിപ്പിക്കുന്നതിന് 20 കോടി വകയിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ഭിന്നശേഷിയുള്ളവര്‍ക്കടക്കമുള്ള പ്രത്യേകസഹായങ്ങള്‍ക്ക് 54 കോടി അനുവദിച്ചു. ഭിന്നശേഷിക്കാരുടെ ചികില്‍സ, പരിപാലനപദ്ധതിക്ക് ധനസഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 40 കോടി പ്രത്യേകധനസഹായം നല്‍കും. 26 പഞ്ചായത്തുകളില്‍ പുതിയ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും. സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂള്‍ നവീകരണത്തിന് 43 കോടി അനുവദിച്ചു.

അനര്‍ഹരെ സാമൂഹ്യസുരക്ഷാപദ്ധതിയില്‍ നിന്ന് ഒഴിവാക്കും. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് അര്‍ഹതയില്ലെന്ന് മന്ത്രി പറഞ്ഞു. 1200 ചതുരശ്ര അടി വീട്, 2 ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളരും അനര്‍ഹരാകും. ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും പെന്‍ഷനില്ല. മാനദണ്ഡത്തിന് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിക്കും.