Connect with us

Kerala

ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുമെന്ന് ബജറ്റ്

Published

|

Last Updated

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക്. ഇതര സംസ്ഥാന തൊഴിലാളികളെ സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇവരുടെ ജീവിത നിലവാരമുയര്‍ത്താനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര പഠനം നടത്തും. ആര്‍ എസ് ബി വൈ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ ഇവര്‍ക്ക് അംഗത്വം നല്‍കും. ക്ഷേമനിധിയിലെ ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തിക്കൊണ്ടു മാത്രമേ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുമെന്ന് ഉറപ്പുവരുത്താനാകൂ. കെട്ടിട നിര്‍മാണ സെസില്‍ നിന്ന് 50 കോടി രൂപ ഈ ആവശ്യത്തിലേക്ക് ലഭ്യമാക്കും. സെസിന്റെ കലക്ഷന്‍ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. നിയമസഹായം, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ടി സുസാധ്യ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.