രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് ഫലം; ബി.ജെ.പിയെ ജനം കൈവിട്ടതിന്റെ തെളിവെന്ന് രാഹുല്‍ ഗാന്ധി

Posted on: February 1, 2018 8:22 pm | Last updated: February 1, 2018 at 8:22 pm

ന്യൂഡല്‍ഹി: ബി.ജെ.പിയെ സംസ്ഥാനത്തെ ജനങ്ങള്‍ കൈവിട്ടതിന്റെ തെളിവാണ് രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

2014 ല്‍ ബി.ജെ.പി പിടിച്ചെടുത്ത അജ്മീര്‍, മണ്ഡല്‍ഗണ്ഡ്, ആള്‍വാര്‍ എന്നീ മണ്ഡലങ്ങള്‍ ഇത്തവണ കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. ഇത് ബി.ജെ.പിക്ക് നല്‍കിയ മുന്നറിയിപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയത്.

മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍സിങ് യാദവ് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.