Connect with us

Health

കീടനാശിനികളെ പേടിക്കേണ്ടതുണ്ട് ?

Published

|

Last Updated

കോടിക്കണക്കിന് രൂപ ചിലവഴിച്ച് ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളെ ചികിത്സിക്കാനും അതിനായുള്ള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കാനും നാം ജാഗ്രതകാണിക്കാറുണ്ട്. തീര്‍ച്ചയായും ചികിത്സാരംഗത്തെ നൂതനമായ സംവിധാനങ്ങളൊരുക്കി കാര്യക്ഷമമായ പരിഹാരങ്ങള്‍ കാണേണ്ടതുതന്നെ…. എന്നാല്‍  രോഗം വരുത്തുന്ന ഇടങ്ങളില്‍ ചെന്ന് അതിന് തടയിടാനും രോഗം വരാനുള്ള കാരണങ്ങള്‍ നിരീക്ഷിക്കാനും നാം തയ്യാറാകുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പറഞ്ഞുവരുന്നത് ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളെ ക്ഷണിച്ചുവരത്തുന്ന കീടനാശിനികളെയും മറ്റു രാസവസ്തുക്കളെയും കുറിച്ചാണ്.രോഗത്തിന്റെ ഉല്‍ഭവം എവിടെ നിന്നാണെന്ന് തിരിച്ചറിയണമെന്ന് സാരം.
ക്യാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ വ്യാപകമാകുന്ന കാലഘട്ടത്തില്‍ അത് വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനായി സമയവും സമ്പത്തും ചിലവഴിക്കേണ്ടതുണ്ട്. പ്രധാനമായും നമ്മുടെ ജീവിത ശൈലിയും ഭക്ഷണ ക്രമവും തന്നെയാണ് കാരണം. ഭക്ഷണത്തോടൊപ്പം ഏറ്റവും കൂടുതല്‍ കീടനാശിനി അകത്താക്കുന്ന സമൂഹമായി മലയാളികള്‍ മാറിയിരിക്കുന്നു. രോഗങ്ങള്‍ വിളിച്ചുവരുത്തുന്നതില്‍ ഇത് വലിയ തോതില്‍ പങ്ക് വഹിക്കുന്നു. കീടങ്ങളെ കൊല്ലാനുപയോഗിക്കുന്ന വിഷമാണ് കീടനാശിനി. നിരുത്തരവാദപ്രകാരമുള്ള ഇതിന്റെ ഉപയോഗം മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ബാധിക്കുന്നു. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലടക്കം കീടനാശിനികളാല്‍ നിറഞ്ഞിരിക്കുന്നു. ഇത് രക്തത്തിലും മൂത്രത്തിലും മുലപ്പാലിലുമടക്കമെത്തുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ശരീരം പാകപ്പെടാന്‍ ഇതുമതിയാകും. ആരേഗ്യത്തെയും വളര്‍ച്ചയേയും വികാസത്തേയും  പ്രത്യുല്‍പാദനത്തെയും കീടനാശിനികളും രാസ വസ്തുക്കളും എളുപ്പത്തില്‍ ബാധിക്കും.
അരിയും പച്ചക്കറികളും പഴങ്ങളും കീടനാശിനികളില്‍ മുക്കിയെടുത്താണ് കമ്പോളത്തിലെത്തുന്നത്. കേരളത്തിന് പുറത്ത് നിന്നും വരുന്നവയിലാണ് അതിഭീകരമായ രൂപത്തില്‍ കീടനാശിനി പ്രയോഗം കണ്ടുവരുന്നത്. പല കീടനാശിനികളും വിഷമാണെന്നും മാരകമാണെന്നും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്നും നിര്‍ദേശങ്ങളുള്ളതാണ്. എന്നാല്‍ വിത്തിറക്കുന്നത് മുതല്‍ വിളവെടുക്കുന്നത് വരെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കീടനാശിനികള്‍ തളിക്കുന്നത്. എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഊര്‍ജം ലഭ്യമാക്കുന്നത് ഭക്ഷണത്തിലൂടെയാണ്. എന്നാല്‍  ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ ക്രമേണ നിത്യരോഗികളായി മാറുന്നു.

കീടനാശിനികളുടെ അപകടങ്ങളെ തിരിച്ചറിയുകയും നമുക്കാവശ്യമുള്ള ഭക്ഷണങ്ങളെ കഴിയുന്നതും സ്വന്തമായി ജൈവവളങ്ങളില്‍ വിളയിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍  രോഗങ്ങളെ നമുക്ക് തന്നെ നിയന്ത്രിക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്

പരിശേധനയില്‍ കണ്ടെത്തിയ കീടനാശിനികള്‍
കറിവേപ്പില ,കോളിഫഌവര്‍ പ്രൊഫനോഫോസ്,സൈപര്‍ മൈത്രിന്‍

പച്ചമുളക്, പയര്‍
എത്തയോണ്‍
ബീന്‍സ്ലാംബ്ഡാ സൈഹാലോത്രിന്‍
ആപ്പിള്‍,മുന്തിരി
ക്ലോര്‍പൈറിഫോസ്

 

Latest