മനുഷ്യാവകാശത്തിനായി കൂടെ നില്‍ക്കാന്‍ യൂറോപ്യന്‍ പാര്‍ലിമെന്റുകളോട് ഖത്വര്‍

Posted on: January 19, 2018 8:38 pm | Last updated: January 19, 2018 at 8:38 pm
SHARE

ദോഹ: ഖത്വറിനെതിരെ അയല്‍ രാജ്യങ്ങള്‍ പുലര്‍ത്തുന്ന നീതിരഹിതമായ ഉപരോധത്തിനെതിരെയും ഇരകളോട് ഐക്യപ്പെട്ടും പാര്‍ലിമെന്റുകളുടെ പിന്തുണയും പ്രാചരണവും വേണമെന്ന് ഖത്വര്‍ ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈക് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. ഗ്രീക്ക് പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മാണ സഭകള്‍ക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനാകും. നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അടിച്ചേല്‍പ്പിച്ച ഉപരോധത്തിനെതിരെ ആഗോള തലത്തില്‍ പ്രചാരണവും പ്രതിരോധവും ഉയര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്വര്‍ ജനത നേരിടന്നതോ ലോകത്ത് മറ്റെവിടെയും നടക്കുന്ന ഉപരോധങ്ങളെ അനുകൂലിക്കാന്‍ ഗ്രീക്ക് സാംസ്‌കാരിക പാരമ്പര്യത്തിന് സാധിക്കില്ല. യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാറുകളോടും പാര്‍ലിമെന്റുകളോടും ഈ അനിതീക്കെതിരെ ശബ്ദിക്കാന്‍ ആവശ്യപ്പെടണമെന്നും ഡോ. അലി ഗ്രീക്ക് പാര്‍ലിമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാലിര്‍മെന്റും മനുഷ്യാവകകാശ സംഘടനകളും ഖത്വറില്‍ നടനക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിതെരെ കൂട്ടായ നിലപാടാണ് ഉണ്ടാകേണ്ടത്. ഖത്വറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. ഉപരോധത്തെത്തുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈ കമ്മീഷണറും അംഗീകരിച്ചിട്ടുണ്ട്.

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും ഉടമ്പടികളും ലംഘിച്ചു കൊണ്ടാണ് ഖത്വറിലെ ഉപരോധമെന്ന് യു എന്‍ സമ്മതിക്കുന്നു. യൂറോപ്യന്‍ പാര്‍ലിമെന്റിന് ഉപരോധത്തെ അപലപിക്കുന്നതിന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ റിപ്പോര്‍ട്ട് മതിയായ രേഖയാണ്.

ഇന്റര്‍ പാര്‍ലിമെന്ററി യൂനിയന്‍, യൂറോപ്യന്‍ പാര്‍ലിമെന്റ്, അറബ് പാര്‍ലിമെന്റ് തുടങ്ങിയ ജനപ്രതിനിധിസഭകള്‍ ഉപരോധം നേരിടുന്ന ജനങ്ങള്‍ക്കു വേണ്ടിയും ഖത്വറിനെ കൂട്ടശിക്ഷക്കു വിധേയമാക്കുന്നതിനെതിരെയും രംഗത്തു വരേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യന്‍ പാര്‍ലിമെന്റിനോടും യു എന്‍ ജനറല്‍ അസംബ്ലിയോടും ഉപരോധത്തിനെതിരെ നിലപാടെടുക്കാന്‍ ദേശീയ മനുഷ്യാവകാശ സമിതി ആവശ്യപ്പെടും. ഉപരോധത്തിന്റെ കെടുതില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി സമഗ്രമായ പ്രസ്താവനയാണ് വേണ്ടതെന്നും ഡോ. അലി അല്‍ മര്‍റി ഗ്രീക്ക് പാര്‍ലിമെന്റില്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here