ശശികല ജയിലില്‍ കന്നഡ പഠിക്കുന്നു

Posted on: January 15, 2018 8:55 am | Last updated: January 15, 2018 at 12:37 am
SHARE

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി എം കെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല കന്നഡ ഭാഷ പഠിക്കുന്നു. സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് വേണ്ടിയുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പ്രയോജനപ്പെടുത്തിയാണ് കമ്പ്യൂട്ടര്‍ പഠനം. പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ശശികല കന്നഡ പഠിക്കുന്നത്. കൂട്ടുപ്രതിയും ബന്ധുവുമായ ജെ ഇളവരശിയും ശശികലയുടെ സഹപാഠിയായുണ്ട്.

ജയിലിലെ സാക്ഷരതാ ക്ലാസില്‍ ചേര്‍ന്നാണ് കന്നഡ പഠിക്കുന്നത്. ഇതിനകം എഴുതാനും വായിക്കാനും പഠിച്ചതായാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം. കന്നഡ പഠിക്കുന്നതോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിനും ശശികല ചേര്‍ന്നിട്ടുണ്ട്. ജയലളിതയുടെ ഒന്നാം ചരമ വാര്‍ഷികം മുതല്‍ ശശികല ജയിലില്‍ മൗന വ്രതത്തിലാണ്. ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ജയിലിലെത്തിയ ടി ടി വി ദിനകരനോടും ശശികല ഒന്നും സംസാരിച്ചില്ല. പഠനത്തിന്റെ ഭാഗമായി ഒന്നും സംസാരിക്കുന്നില്ലെന്നാണ് ജയിലുദ്യോഗസ്ഥര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here