Connect with us

Gulf

സാഹസിക എ ടി വി പ്രകടനം; ദുബൈ പോലീസ് ഉദ്യോഗസ്ഥന് ഗിന്നസ് റെക്കോര്‍ഡ്‌

Published

|

Last Updated

ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ഹത്താവിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിക്കൊടുത്ത പ്രകടനം

ദുബൈ: യു എ ഇക്ക് ദുബൈ പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ വീണ്ടും ഒരു ലോക റെക്കോര്‍ഡ് കൂടി. 60 കിലോമീറ്റര്‍ സാഹസികമായി എ ടി വി (ആള്‍ ടെറെയ്ന്‍ വെഹിക്കിള്‍) ഓടിച്ചാണ് ദുബൈ പോലീസ് സ്റ്റണ്ട് ടീം അംഗവും ലോകത്തിലെ ഏറ്റവും മികച്ച എ ടി വി സ്റ്റണ്ട് അത്‌ലറ്റിക്കുകളിലൊരാളുമായ ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ഹത്താവി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. പിന്‍ ഭാഗത്ത് മുന്‍ ചക്രങ്ങള്‍ ഉയര്‍ത്തിയായിരുന്നു എ ടി വി ഓടിച്ചത്.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ദുബൈ വേള്‍ഡ് മോട്ടോര്‍ ബൈക്ക് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഗന്ദൂത്ത് മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വരെ ശൈഖ് സായിദ് റോഡിലൂടെ 60 കിലോമീറ്റര്‍ പൊക്കിയും ചെരിച്ചും എ ടി വിയില്‍ സാഹസിക പ്രകടനം കാഴ്ചവെച്ചത്.
ദുബൈ പോലീസിന്റെ പട്രോളിംഗ് വാഹനങ്ങളുടെയും സൂപ്പര്‍ കാറുകളുടെയും അകമ്പടിയോടെയായിരുന്നു പ്രകടനം. മേഖലയില്‍ നിന്നുള്ള മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബുകളില്‍ നിന്നുള്ള 300ഓളം ബൈക്കേര്‍സും മാധ്യമ പ്രവര്‍ത്തകരും യാത്രയെ അനുഗമിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോട്ടോര്‍ബൈക്ക് സ്റ്റണ്ടുകളില്‍ അബ്ദുല്ല അല്‍ ഹത്താവി പങ്കെടുത്തിട്ടുണ്ട്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇദ്ദേഹത്തെ പിന്തുടരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്നും ദുബൈ പോലീസ് ഇനിയും നേട്ടങ്ങള്‍ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്തുണച്ചവര്‍ക്കെല്ലാം നന്ദി, ഇതൊരു വിസ്മയകരമായ അനുഭവമായിരുന്നു, ഹത്താവി വ്യക്തമാക്കി.