Connect with us

Gulf

വാറ്റ്; വരുമാനത്തിന്റെ 70 ശതമാനവും പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക്

Published

|

Last Updated

അബുദാബി: വാറ്റ് വരുമാനത്തിന്റെ എഴുപത് ശതമാനവും പ്രാദേശിക ഗവണ്‍മെന്റിനായിരിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.

അബുദാബിയില്‍ മന്ത്രിസഭാ യോഗത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം അറിയിച്ചത്. ബാക്കി വരുന്ന മുപ്പത് ശതമാനം വരുമാനവും രാഷ്ട്രത്തിന്റെ ഫെഡറല്‍ ബജറ്റിലേക്കും വകയിരുത്തും. ഓരോ എമിറേറ്റുകളിലെയും ഗവണ്‍മെന്റ് സേവനങ്ങളും സംവിധാനങ്ങളും കൂടുതല്‍ മികച്ചതും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2018 ജനുവരി ഒന്ന് മുതല്‍ വാറ്റ് നടപ്പാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക ഗവണ്‍മെന്റുകളുടെ വരുമാനം പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികകള്‍ സജീവമാക്കാന്‍ സഹായിക്കും. വാറ്റ് നിലവില്‍ വന്ന് ആദ്യവര്‍ഷം 12 ബില്യണ്‍ ദിര്‍ഹമാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്ന വരുമാനം. രണ്ടാം വര്‍ഷമിത് 18-20 ബില്യണ്‍ ദിര്‍ഹത്തിനിടയിലാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക കാര്യ മന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍ വ്യക്തമാക്കി.പൗരന്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കാന്‍ മികച്ച പ്രാദേശിക സേവനങ്ങള്‍, സാമൂഹിക വികസനം, വാറ്റ് വരുമാനം വിതരണം ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.

 

---- facebook comment plugin here -----

Latest