പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടപെടരുത്: പിണറായി

Posted on: January 6, 2018 1:57 pm | Last updated: January 6, 2018 at 1:57 pm
SHARE

കൊല്ലം: പോലീസിലെ സ്ഥലംമാറ്റം, നിയമന കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കല്‍ കമ്മിറ്റി അംഗം മുതല്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെ ശിപാര്‍ശയുമായി വരുന്നു. ഈ പ്രവണത നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

അതിനിടെ, ജില്ലാ സമ്മേളനത്തിനിടെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശം. പോലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പോലീസ് സ്‌റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു കാര്യമായി വളരാന്‍ കഴിയുന്നില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here