ശ്രദ്ധേയമായി പ്രവാസി സമ്മിറ്റ്

Posted on: January 5, 2018 11:54 pm | Last updated: January 5, 2018 at 11:54 pm
SHARE

മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സമ്മിറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സാന്നിധ്യം കൊണ്ടും ആഴത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായി. ആഗോള തൊഴില്‍ മേഖലയിലെ കേരളത്തിന്റെ കേന്ദ്ര സ്ഥാനം നിലനിര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഗള്‍ഫ് മേഖലയിലടക്കമുള്ള തൊഴില്‍ മേഖലയില്‍ വരുന്ന പുതിയ പ്രവണതകളെയും പ്രതിസന്ധികളെയും മറികടക്കണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമ്പത്തിക സൂചിക ഉയരത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന പ്രവാസികളില്‍ മഹാഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണെങ്കിലും വലിയ തൊഴില്‍ പരിജ്ഞാനവും ഭാഷാ നൈപുണ്യവും കര്‍മശേഷിയും നേടിയവരായത് കൊണ്ടു തന്നെ തിരിച്ചെത്തുമ്പോള്‍ ഇവര്‍ക്ക് പി എസ് സി നിയമനങ്ങളില്‍ മുന്‍ഗണന ഏര്‍പ്പെടുത്തുകയും വയസ്സിളവ് അനുവദിക്കുകയും ചെയ്യണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ ദിശാ ബോധം നല്‍കുന്നതിനും പ്രവാസി സമൂഹത്തിന് വലിയ തോതില്‍ മുതല്‍ കൂട്ടാവുന്നതിനുമായി ലോക കേരള സഭ രൂപവത്കരിച്ചതിനെ സമ്മിറ്റ് സ്വാഗതം ചെയ്തു.വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി വി അന്‍ വര്‍ എം എല്‍ എ, വി അബ്ദുറഹ്മാന്‍ എം എല്‍ എ, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഹമീദ് ഈശ്വരമംഗലം, സി പി ഉബൈദുല്ല സഖാഫി, മര്‍സൂഖ് സഅദി പ്രസംഗിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here