Connect with us

Gulf

പലസ്തീന്‍ കുടുംബങ്ങള്‍ക്ക് ഖത്വര്‍ ചാരിറ്റി പാര്‍പ്പിടങ്ങള്‍

Published

|

Last Updated

ദോഹ: ഗാസയിലെ പലസ്തീന്‍ കുടുംബങ്ങള്‍ക്ക് പാര്‍ക്കാനായി ഖത്വര്‍ ചാരിറ്റി പുതിയ 50 പാര്‍പ്പിട യൂനിറ്റുകള്‍ നിര്‍മിച്ച് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഗാസ അല്‍ ദാഫര്‍ ടവറില്‍ 80 ലക്ഷം റിയാല്‍ ചെലവിലാണ് പുതിയ അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിച്ചത്. പലസ്തീന്‍ പൊതുമരാമത്ത് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

2014ലെ നടന്ന യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ട അല്‍ ദാഫര്‍ ടവര്‍ ഖത്വര്‍ ചാരിറ്റി പുനര്‍നിര്‍മിക്കുകയായിരുന്നു. ഗാസ മുനമ്പിലെ ഖത്വര്‍ ചാരിറ്റിയുടെ പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമാണിത്. ഇസ്രാഈല്‍ അക്രമത്തില്‍ തകര്‍ന്ന നാനൂറോളം വീടുകള്‍ ഖത്വര്‍ ചാരിറ്റി പുനര്‍നിര്‍മിച്ചു. നിര്‍ധനരായ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കായി ഭവന പദ്ധതികള്‍ക്കൊപ്പം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ദുരിതാശ്വാസ, വികസന പദ്ധതികളും നടപ്പിലാക്കുന്നു.

ടവറിന്റെ നിര്‍മാണം പൂര്‍ണമായും ഖത്വരി പിന്തുണയിലാണ് പൂര്‍ത്തിയാക്കിയതെന്ന് പലസ്തീനിലെ ഖത്വര്‍ ചാരിറ്റി ഡയറക്ടര്‍ പറഞ്ഞു. ഖത്വര്‍ സര്‍ക്കാരും ജനങ്ങളുമാണ് പദ്ധതിക്കാവശ്യമായ ധനസഹായം നല്‍കിയത്.

 

 

 

Latest