അമിത നിരക്ക് ഈടാക്കിയാല്‍ കനത്ത പിഴ

Posted on: January 3, 2018 8:39 pm | Last updated: January 3, 2018 at 8:39 pm
SHARE

ദുബൈ: മൂല്യ വര്‍ധിത നികുതിയുടെ പേരില്‍ അമിത നിരക്ക് ഈടാക്കുകയാണെങ്കില്‍ കനത്ത പിഴ ചുമത്തുമെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. 500 ദിര്‍ഹം മുതല്‍ 15000 ദിര്‍ഹം വരെ പിഴ ചുമത്തും. നിയമ ലംഘനം ആവര്‍ത്തിച്ചാലാണ് 15000 ദിര്‍ഹം വരെ പിഴ ആകുക. വാറ്റ് നിലവില്‍ വരുന്നതിന് മുമ്പ് നികുതി ഈടാക്കിയ 11 ചില്ലറ വില്‍പന വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഉപഭോക്തൃ സംരക്ഷണ നിരീക്ഷണ വിഭാഗം ഇവര്‍ക്കെതിരെ കേസെടുത്തു. വാറ്റ് ഈടാക്കിയത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നികുതി പ്രശ്‌ന പരിഹാര സമിതി രൂപവത്കരിച്ചിട്ടുണ്ട്. പരാതി ലഭിച്ചാല്‍ 20 ദിവസത്തിനകം തീര്‍പു കല്‍പിക്കും.

ടാക്‌സ് രജിസ്‌ട്രേഷന്‍ നമ്പര്‍ രേഖപ്പെടുത്താത്ത ഇന്‍വോയ്‌സ് ആണെങ്കില്‍ ഉപഭോക്താവ് വാറ്റ് നല്‍കേണ്ട ആവശ്യമില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.