മോദിയുടെത് പൊള്ളയായ മുദ്രാവാക്യങ്ങള്‍; ചൈന മുന്നേറുകയാണ്: രാഹുല്‍ഗാന്ധി

Posted on: December 31, 2017 4:23 pm | Last updated: January 1, 2018 at 9:41 am

ന്യൂഡല്‍ഹി: ബി ജെ പിക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവച്ച 9860 കോടി രൂപയില്‍ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്.ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ചൈനയിലെ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെഞ്‌ജെന്‍ മെഗാസിറ്റിയായി മാറിയതിനെ കുറിച്ചുള്ള വീഡിയോയും ട്വീറ്റിനൊപ്പം രാഹുല്‍ ചേര്‍ത്തിട്ടുണ്ട്.