രാഷ്ട്രീയം രജനിക്ക് പറ്റിയ പണിയല്ലെന്ന് സുബ്രമണ്യം സ്വാമി

Posted on: December 31, 2017 1:08 pm | Last updated: December 31, 2017 at 3:09 pm

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷട്രീയപ്രവേശനത്തെ പരിഹസിച്ചു കൊണ്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാഷ്ട്രീയം രജനിക്ക് പറ്റിയ പണയല്ല, രാഷ്ട്രീയം കൊണ്ട് രജനീകാന്തിന് ദോഷം മാത്രമേയുണ്ടാകുകയുള്ളൂവെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വെറും മാധ്യമഘോഷം മാത്രമാണെന്നും രജനീകാന്ത് ഇക്കാര്യത്തില്‍ നിരക്ഷരനാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.