ആര്‍എസ്എസ് നേതാവ് പതാക ഉയര്‍ത്തിയ സംഭവം; നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

Posted on: December 29, 2017 10:54 am | Last updated: December 29, 2017 at 8:26 pm
SHARE

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട്ടെ സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

സ്‌കൂളിലെ പ്രധാന അധ്യാപകനും മാനേജര്‍ക്കും എതിരെയാണ് നടപടിയുണ്ടാവുക. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.