ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടിത്തം; 12 പേര്‍ മരിച്ചു

Posted on: December 29, 2017 9:42 am | Last updated: December 29, 2017 at 10:55 am

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപ്പിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.

ഫോര്‍ഡ്ഹാം സര്‍വകലാശാലയ്ക്ക് സമീപമുള്ള അഞ്ചു നില കെട്ടിടത്തിനാണ് തീപ്പിടിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.