Connect with us

National

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

Published

|

Last Updated

ന്യൂഡല്‍ഹി:മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണെന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ലെന്നും നിയമമനമന്ത്രി വിശദീകരിച്ചു.

ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബില്ലില്‍ ഭേദഗതി വരുത്തണമെന്ന് കോണ്‍ഗ്രസ് വാദിച്ചു. മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നവര്‍ക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് കോണ്‍ഗ്രസ് എതിര്‍ത്തത്.

എന്നാല്‍ ബില്‍ മൗലികാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവുമാണെന്ന് എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചു. ബില്ലില്‍ മുസ്‌ലിംകളെ പരിഗണിച്ചിട്ടില്ലെന്നും ഉവൈസി പറഞ്ഞു.

അതേസമയം ബില്ലിനെതിരെ പ്രതിഷേധവുമായി വിവിധ പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Latest