Connect with us

International

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്‌ഫോടനം; 14 പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്‌ഫോടനം. 14 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

തിരക്കേറിയ വ്യാപാരസ്ഥലത്തായിരുന്നു സ്‌ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സ്‌ഫോടനമുണ്ടാകാനുളള കാരണം അറിവായിട്ടില്ല.

Latest