Connect with us

National

മാലേഗാവ് സ്‌ഫോടനക്കേസ്: ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക ഒഴിവാക്കി

Published

|

Last Updated

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ ആറ് പ്രതികള്‍ക്കെതിരെ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്രാ കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഒഴിവാക്കി. സാധ്വി പ്രജ്ഞ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പുരോഹിത് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരായ മക്കോക്കയാണ് പ്രത്യേക എന്‍.ഐ.എ കോടതി ഒഴിവാക്കിയിട്ടുള്ളത്.

പ്രജ്ഞ സിങ് ഠാക്കൂര്‍ അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. യുഎപിഎയിലെ ഒരു വകുപ്പും ഒഴിവാക്കിയിട്ടുണ്ട്. യുഎപിഎയിലെ മറ്റ് വകുപ്പുകളും ഐപിസി വകുപ്പുകളും അനുസരിച്ച് വിചാരണ നടത്തും.

2008 സെപ്റ്റംബര്‍ 29നു റമസാന്‍ പ്രാര്‍ഥനകള്‍ക്കുശേഷം മടങ്ങുകയായിരുന്ന ഏഴു പേരാണു സ്‌ഫോടനത്തില്‍ മരിച്ചത്. കേസ് ആദ്യഘട്ടത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യാണ് അന്വേഷിച്ചത്. 2011ലാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.

Latest