Connect with us

Kerala

ഓഖി: സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് എം എം ഹസന്‍

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരല്ലെന്ന് കോണ്‍ഗ്രസ്. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര സംഘത്തെ കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍ ഇക്കാര്യം അറിയിച്ചു.

കേന്ദ്ര സംഘത്തെ ആവശ്യങ്ങള്‍ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്ര സംഘത്തിനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഫിഷറീസ് മന്ത്രി പോലും എത്തിയില്ലെന്നും ഹസന്‍ കുറ്റപ്പെടുത്തി.

ഇന്ന് തന്നെ കേരളത്തിന് 133 കോടി രൂപ കൈമാറുമെന്ന് കേന്ദ്രസംഘത്തിന്റെ തലവന്‍ അറിയിച്ചു.