ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ജയറാം ഥാക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു

Posted on: December 27, 2017 12:29 pm | Last updated: December 27, 2017 at 12:29 pm

ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ജയറാം ഥാക്കൂര്‍ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്ക് പുറമെ മറ്റ് മന്ത്രിമാരും സ്ത്യപ്രതിജ്ഞ ചെയ്തു. ഷിംലയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ബിജെപി അധ്യക്ഷന്‍ അമിത് ഷാ മറ്റ് എന്‍ഡിഎ മുഖ്യമന്ത്രിമാരും എത്തി.

ഗവര്‍ണര്‍ ആചാര്യ ദേവ്രത് ഥാക്കൂറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണ് ജയറാം ഥാക്കൂറിന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയത്. 48 സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന് 20 സീറ്റില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു