കുമ്മനത്തിനെതിരെ ഗൂഢാലോചനാകുറ്റത്തിന് കേസെടുക്കണമെന്ന് പി. ജയരാജന്‍

Posted on: December 26, 2017 1:47 pm | Last updated: December 26, 2017 at 1:47 pm
SHARE

തലശ്ശേരി: മട്ടന്നൂരില്‍ നടന്ന അക്രമത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മറ്റു ആര്‍എസ്എസ് നേതാക്കള്‍ക്കുമെതിരെ ഗൂഞാലോചന കുറ്റത്തിന് കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് ആര്‍.എസ്എ.സ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇരിട്ടി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീറിനെയും സി.പിഎം പ്രവര്‍ത്തകനായ ശ്രീജിത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴിഞ്ഞ ദിവസം രഹസ്യമായി മട്ടന്നൂരിലെത്തിയ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ തീരുമാനമെടുത്തതായാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിന്റെ സമാധാനം തകര്‍ക്കുന്ന സംഘപരിവാര്‍ അക്രമികളെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വസികളോടും അഭ്യര്‍ഥിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here