അന്‍വര്‍ എംഎല്‍എക്കെതിരെ കുരുക്ക് മുറുകി; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

Posted on: December 25, 2017 11:25 am | Last updated: December 25, 2017 at 1:39 pm

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എക്കെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകള്‍, ചീങ്കണ്ണിപ്പാലയിലെ തടയണ, കക്കാടം പൊയിലിലെ പാര്‍ക്ക് തുടങ്ങി എംഎല്‍എക്കെതിരെ ഉയര്‍ന്ന പരാതികളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഭൂമിയുടെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതും, രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ മറച്ചുവച്ചതും പരാതിയിലുണ്ട്. പി വി അന്‍വര്‍ എംഎല്‍എക്കെതിരെ സ്പീക്കര്‍ക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയായിരുന്നു.

സത്യവാങ്മൂലത്തില്‍ നല്‍കിയ തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.