Connect with us

Gulf

വാഹനങ്ങള്‍ വേഗം കുറക്കണം: അബുദാബി പോലീസ്

Published

|

Last Updated

അബുദാബി: മൂടല്‍മഞ്ഞ് മുന്നറിയിപ്പുമായി അബുദാബി പോലീസ്, രാവിലെ അനുഭവപ്പെടുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം ഡ്രൈവര്‍മാര്‍ ജഗ്രത പുലര്‍ത്തണമെന്ന് അബുദാബി പോലീസ് അറിയിച്ചു.

വേഗത നിയന്ത്രിച്ചു വാഹനങ്ങള്‍ ദൂരപരിധി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പോലീസ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ഡ്രൈവര്‍മാര്‍ കര്‍ശനമായി പാലിക്കണം, പോലീസ് പറഞ്ഞു. മഞ്ഞു സമയത്ത് ഉപയോഗിക്കേണ്ട മഞ്ഞ ലൈറ്റ് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റും ലഭിക്കും. ഡ്രൈവര്‍മാരും വാഹനത്തില്‍ സഞ്ചരിക്കുന്ന യാത്രക്കാരും ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

റോഡിലൂടെ വരുന്ന വാഹനങ്ങളേയും തടസ്സങ്ങളേയും ശ്രദ്ധിക്കുന്നതിനായി ഡ്രൈവര്‍മാര്‍ യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് പോലീസ് അറിയിച്ചു. വാഹനങ്ങള്‍ മധ്യഭാഗത്ത് കൂടി സഞ്ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, റേഡിയോ വഴി നല്‍കുന്ന ട്രാഫിക് അപ്‌ഡേറ്റുകള്‍ കൃത്യമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു.

 

Latest