Connect with us

International

യുഎന്നിന്റെ ഉപരോധം യുദ്ധത്തിന് തുല്യമെന്ന് ഉത്തരക്കൊറിയ

Published

|

Last Updated

ബെയ്ജിങ് : ഐക്യരാഷ്ട്ര രക്ഷാസമിതി ഉത്തരക്കൊറിയക്കെതിരെ പ്രഖ്യാപിച്ച ഏറ്റവും പുതിയ ഉപരോധങ്ങള്‍ യുദ്ധസമാനമെന്ന് ഉത്തരകൊറിയ. രാജ്യത്തിന് സമ്പൂര്‍ണ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ശ്രമമെന്നും ഉത്തരകൊറിയ ആരോപിച്ചു. ആണവരാഷ്ട്രമെന്ന നിലയില്‍ ഉത്തരക്കൊറിയ വളരുന്നതിലെ അസൂയയില്‍ അമേരിക്ക മറ്റു രാജ്യങ്ങളെ സ്വാധീനിച്ച് തങ്ങള്‍ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
ഉത്തരകൊറിയയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന അവരുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എയാണ് പുറത്തുവിട്ടത്.അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ഷം 40 ലക്ഷം ബാരലാക്കി കുറച്ചതുള്‍പ്പെടെ ഉത്തരകൊറിയയ്‌ക്കെതിരെ യുഎന്‍ രക്ഷാസമിതി കഴിഞ്ഞ ദിവസം കടുത്ത ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി അഞ്ചുലക്ഷം ബാരലാക്കിയും നിജപ്പെടുത്തിയതോടെ ഫലത്തില്‍ ഉപഭോഗത്തിന്റെ 90 ശതമാനമാണു വെട്ടിക്കുറച്ചത്.

Latest