Connect with us

Kerala

കാലാവസ്ഥാ വ്യതിയാനം ഫലവൃക്ഷങ്ങളുടെ കായ്ഫലം കുറയുന്നു

Published

|

Last Updated

അരീക്കോട്: കാലാവസ്ഥയിലെ വ്യതിയാനം ഫലവൃക്ഷങ്ങളുടെ കായ്ഫലം കുറയുന്നു. മാവ്, കശുമാവ് എന്നിവയില്‍ പൂക്കള്‍ വിരിയാറ് നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. നവംബര്‍ അവസാനത്തോടെ മഴ അവസാനിച്ച് തണുപ്പ് തുടങ്ങുന്നതോടെയാണ് ഇവയില്‍ പൂക്കള്‍ വിരിയാറ്.

പ്ലാവില്‍ ഒക്‌ടോബര്‍ അവസാനത്തോടെ കായകള്‍ ഉണ്ടായി തുടങ്ങും. എന്നാല്‍ കാലാവസ്തയിലെ മാറ്റമാകാം ഇത്തവണ ഇവകളില്‍ കായ്ഫലം ഉണ്ടാകുന്നില്ല. ജനുവരി അവസാനത്തോടെ ഇവകളില്‍ നിന്നും കായ്ഫലം ലഭിക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു. അത്യുത്പാദന ശേഷിയുള്ള വിവിധയിനം തൈകള്‍ തോട്ടങ്ങളില്‍ വെച്ച്പിടിപ്പിച്ചിട്ടും കായ്ഫലം ഉണ്ടാകുനില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള കശുമാവില്‍ തോട്ടങ്ങള്‍ വന്‍വിലക്കാണ് ലേലത്തില്‍ പോകാറ്. സാധാരണ ഗതിയില്‍ ഡിസംബറിലാണ് ഇവ ലേലത്തില്‍ വെക്കാറ്. എന്നാല്‍ പൂക്കള്‍ തെളിയാത്തതിനാല്‍ ലേളം അല്‍പം നീട്ടികൊണ്ട്‌പോവുകയാണ്. സര്‍ക്കാറ് തോട്ടങ്ങളുടെ വില നിശ്ചയിക്കല്‍ വനം വകുപ്പാണ്. എന്നാല്‍ പൂക്കള്‍ തെളിയാണ് എങ്ങനെ വില നിശ്ചയിക്കുമെന്ന മട്ടിലാണ് വനംവകുപ്പ്. മാത്രമല്ല പൂക്കള്‍ തെളിയാതിരുന്നാല്‍ ഉദ്യോശിച്ച വില ലഭിക്കുകയുമില്ല. കഴിഞ്ഞ വര്‍ഷം 180രൂപവരെ ഉണ്ടായിരുന്ന കശുവണ്ടിക്ക് ഈ വര്‍ഷം 250 രൂപ വരെ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കശുമാവില്‍ തോട്ടങ്ങളില്‍ റബ്ബര്‍ സ്ഥാനം പിടിച്ചതോടെയാണ് കശുവണ്ടിക്ക് വിലകൂടാന്‍ കാരണം. അഞ്ച് വര്‍ഷമായി കശുമാവിന്‍ കര്‍ഷകര്‍ക്ക് സാമാന്യ വില ലഭിക്കുന്നുണ്ട്.