ഏഴാംക്ലാസ് വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ ലഹരി മരുന്ന്

Posted on: December 23, 2017 9:23 pm | Last updated: December 23, 2017 at 9:23 pm

ഉപ്പള: ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തി. ഉപ്പള പരിസരത്തെ ഒരു സ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുമ്പോള്‍ പ്രത്യേക മണമുണ്ടായതിനെത്തുടര്‍ന്ന് അധ്യാപിക നടത്തിയ അന്വേഷണത്തിനിടെയാണ് വിദ്യാര്‍ഥിയുടെ പോക്കറ്റില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.

ഈ വിദ്യാര്‍ഥിയുടെ കൂടെ ലഹരിമരുന്ന് ഉപയോഗിച്ച നാല് വിദ്യാര്‍ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ഏതാനും വിദ്യാര്‍ഥികള്‍ നാവിനടിയില്‍ ചെറിയ പേപ്പര്‍ കഷ്ണം വെക്കുന്നതായി ചില വിദ്യാര്‍ഥികള്‍ അധ്യാപകരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
കുട്ടികളുടെയും രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച് സംഭവം അറിയിച്ചിട്ടുണ്ട്.