രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു

Posted on: December 23, 2017 9:39 am | Last updated: December 23, 2017 at 7:50 pm

ജയ്പൂര്‍: രാജസ്ഥാനിലെ സവായി മധോപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ബസ് നദിയിലേക്ക് മറിയുകയായിരുന്നു.

പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.