നഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം

Posted on: December 22, 2017 10:55 pm | Last updated: December 22, 2017 at 10:55 pm

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നല്‍കി. നേഴ്‌സുമാര്‍ക്ക് മികച്ച ശമ്പളം നല്‍കാന്‍ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയില്‍ അറിയിച്ചു. ശമ്പളവും ബന്ധപ്പെട്ട് വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ ശമ്പളം ഏഴാം ശമ്പള കമ്മിഷന്‍ വ്യവസ്ഥകള്‍ പ്രകാരം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി കിരിത് സോമയ്യ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്.