സ്വതന്ത്ര പിന്തുണയോടെ ഗുജറാത്തില്‍ ബിജെപി 100 തികച്ചു

Posted on: December 22, 2017 7:38 pm | Last updated: December 22, 2017 at 7:38 pm

ഗാന്ധിനഗര്‍: സ്വതന്ത്രനായി വിജയിച്ചയാളുടെ പിന്തുണയോടെ ഗുജറാത്ത് നിയമസഭയില്‍ ബിജെപി അംഗബലം നൂറ് തികച്ചു. 99 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച രതാനിഷ് റാത്തോഡ് ഇന്ന് ബിജെപിക്ക് നിരുപാധിക പിന്തുണ നല്‍കുകയായിരുന്നു.

182 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുളാണ് വേണ്ടത്. 99 സീറ്റ് നേടിയ ബിജെപിക്ക് സ്വതന്ത്രന്റെ പിന്തുണ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ലെങ്കിലും പിന്തുണ നൂറ് തികച്ചുവെന്ന് പറയാനാകും.