ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്ന് രാഹുല്‍ ഗാന്ധി

Posted on: December 22, 2017 7:28 pm | Last updated: December 23, 2017 at 9:40 am
SHARE

ന്യൂഡല്‍ഹി : ബിജെപിയുടെ എന്ന് രാഷ്ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാനം നുണകളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.മോദി മോഡലെന്നു പറയുന്നത് വെറും കപടമാണ്. അതിന്റെ വലിയ ഉദാഹരണമാണ് ഗുജറാത്ത്. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതാണ് ഗുജറാത്തില്‍ കാണാനായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള രാഹുല്‍ഗാന്ധിയുടെ ആദ്യ പ്രവര്‍ത്തകസമിതിയാണിത്. സോണിയ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ, അംബികാ സോണി, സിപി ജോഷി, കമല്‍നാഥ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here