പ്രതിഭയുളള ബൗളറാണ് ബേസില്‍ തമ്പിയെന്ന് ദിനേശ് കാര്‍ത്തിക്

Posted on: December 20, 2017 7:10 pm | Last updated: December 20, 2017 at 7:10 pm

ന്യൂഡല്‍ഹി: മലയാളി താരം ബേസില്‍ തമ്പിയെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്. കട്ടക്കിലെ നെറ്റ്‌സില്‍ ബേസില്‍ തമ്പിയുടെ പ്രകടനം കണ്ട ശേഷമാണ് പരസ്യപ്രതികരണവുമായി കാര്‍ത്തിക്ക് രംഗത്തെത്തിയത്.

‘പ്രതിഭയുളള ബൗളറാണ് ബേസില്‍ തമ്പി, ടി20 ഫോര്‍മാറ്റില്‍ തിളങ്ങാനുളള മിടുക്ക് തമ്പിക്കുണ്ട്. യോര്‍ക്കര്‍ പന്തുകളില്‍ സ്ഥിരത നിലനിര്‍ത്താനും അതേപോലെ സ്ലോ ബോളുകള്‍ എറിയാനുമുളള തമ്പിയുടെ കഴിവ് അതിശപ്പെടുത്തുന്നു’ കാര്‍ത്തിക് പറയുന്നു.ടീം ഇന്ത്യയില്‍ വൈകാതെ തന്നെ ബേസില്‍ തമ്പി സ്ഥിരസാന്നിധ്യമാകുമെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.