കോഹ്ലിക്ക് രാജ്യസ്‌നേഹമില്ലാത്തത്‌കൊണ്ടാണ് വിവാഹം ഇറ്റലിയില്‍ നടത്തിയതെന്ന് ബിജെപി എംഎല്‍എ

Posted on: December 20, 2017 10:05 am | Last updated: December 20, 2017 at 11:35 am

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും ദേശ സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ വെച്ച് വിവാഹം നടത്തുമായിരുന്നെന്ന് ബിജെപി എംഎല്‍എയുടെ ആരോപണം. രാജ്യസ്‌നേഹമില്ലാത്തത് കൊണ്ടാത് വീരാട് കോലിയുടെയും അനുഷ്‌കയുടെയും വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനെയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയ വിമര്‍ശിച്ചത്.

കോലി പണവും ഉയര്‍ന്ന പദവിയും നേടിയത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തി കോടിക്കണക്കിന് രൂപ മറ്റ് രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു. അദ്ദേഹം പറഞ്ഞു.