ഹജ്ജ് അപേക്ഷ: വെള്ളിയാഴ്ച അവസാനിക്കും

Posted on: December 19, 2017 11:08 pm | Last updated: December 19, 2017 at 11:08 pm

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം വെള്ളിയാഴ്ച.

ഇതുവരെ 62,000 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ 1145 അപേക്ഷകള്‍ 70 വയസ് പൂര്‍ത്തിയായ റിസര്‍വ് വിഭാഗത്തില്‍പ്പെട്ടവരും 400 അപേക്ഷകള്‍ മഹ്‌റം ഇല്ലാത്ത സ്ത്രീകളുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനമാണ് കേരളം. നറുക്കെടുപ്പ് ജനുവരി മൂന്നിന് നടക്കും.