Connect with us

Gulf

ഷാര്‍ജ ജനറല്‍ ബജറ്റിന് അംഗീകാരം

Published

|

Last Updated

ഷാര്‍ജ: അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ഷാര്‍ജ ജനറല്‍ ബജറ്റിന് അംഗീകാരം. 2210 കോടി ദിര്‍ഹമിന്റെ ബജറ്റിനാണ് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കിയത്. അടിസ്ഥാന, നഗര വികസന പദ്ധതികള്‍ക്ക് ആറ് ശതമാനം വര്‍ധനവ് വരുത്തിയാണ് അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കിയിട്ടുള്ളത്.

സാമ്പത്തിക രംഗത്തെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ് ഘടനയുടെ വികസനത്തിന് മൊത്തം ബജറ്റിന്റെ 44 ശതമാനം നീക്കിവെച്ചിട്ടുണ്ട്.

ഏഴ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. സാമൂഹിക വികസന കാര്യങ്ങള്‍ക്കായി 23 ശതമാനമാണ് ബജറ്റില്‍ വിലയിരുത്തിയിട്ടുള്ളത്. ഭരണകാര്യം, സുരക്ഷാ സംവിധാനങ്ങളുടെ വികസനം എന്നിവക്കായി ഒമ്പത് ശതമാനം ബജറ്റില്‍ നീക്കിയിരിപ്പുണ്ട്.