ലോകകപ്പ് ഫുട്‌ബോള്‍ ടീമുകള്‍ക്കായി ക്യാംപൊരുക്കാന്‍ ഇറാനിലെ ഖിഷ് ദ്വീപ് ഉപയോഗിക്കുന്നതിനായി ചര്‍ച്ചകള്‍

ദോഹ
Posted on: December 19, 2017 9:06 pm | Last updated: December 19, 2017 at 9:07 pm

ഖത്വറില്‍ 2022ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടീമുകള്‍ക്കായി ക്യാംപൊരുക്കാന്‍ ഇറാനിലെ ഖിഷ് ദ്വീപ് ഉപയോഗിക്കുന്നതിനായി ചര്‍ച്ചകള്‍. ഖത്വര്‍-ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ തമ്മില്‍ നത്തിയ ചര്‍ച്ചയിലാണ് ഈ ആലോചന നടന്നത്. ദ്വീപ് കാണുവാനും സൗകര്യങ്ങള്‍ വിലയിരുത്താനും ഖത്വര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘത്തെ ഇറാന്‍ ക്ഷണിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇരു സംഘടനകളും സഹകരണ കരാറില്‍ ഒപ്പു വെച്ചിരുന്നു.

ഇറാന്റെ നിര്‍ദേശം ഖത്വര്‍ തത്വത്തില്‍ അംഗീകരിച്ചായി ഇറാന്‍ ഫ്രണ്ട് പേജ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു. ഖത്വര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് അല്‍ താനി വൈകാതെ ഖിഷ് ദ്വീപ് സന്ദര്‍ശിക്കും.

നിലവില്‍ ഖത്വറില്‍ നിന്നുംനിന്നും ഖിഷിലേക്ക് നേരിട്ട് വിമാന സര്‍വീസില്ല. ഇതു പരിഹരിക്കാനായി പ്രത്യേക ഷട്ടില്‍ വിമാന സര്‍വീസുകളോ കപ്പല്‍ സര്‍വീസോ ഏര്‍പ്പെടുത്തുന്നതിനും ആലോചനയുണ്ട്. ദ്വീപ് ഉപയോഗിക്കുന്നതു സംബന്ധിച്ച് വൈകാതെ തന്നെ ഖത്വര്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ പറയുന്നത്.

ലോകകപ്പ് സംഘാടനത്തിനു നേതൃത്വം നല്‍കുന്ന സുപ്രീം കമ്മിറ്റി പ്രതിനിധികള്‍ ഖിഷ് ദ്വീപ് സന്ദര്‍ശിക്കുമെന്ന് ശൈഖ് ഹമദ് ഇറാന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള സൗകര്യങ്ങളും അസൗകര്യങ്ങളും വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇറാന്‍ അധികൃതര്‍ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ഇറാന്‍ ഫുട്‌ബോള്‍ ഫെഡേറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ്, ഡെപ്യൂട്ടി പ്രസിഡന്റ് അലി കഫാശിയാന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഖത്വറിലെത്തിയിരുന്നു. സന്ദര്‍ശനവേളയിലാണ് ഇരു സംഘടനകളും സഹകരണ കരാറില്‍ ഒപ്പുവെച്ചത്.
2022ലെ ലോകകപ്പ് ഫുട്‌ബോള്‍ കാണികളായി എത്തുന്നവര്‍ക്കു വേണ്ടി ഖിഷ് ദ്വീപ് ഒരു വിനോദ സഞ്ചാര കേന്ദ്രമായി ഉപയോഗിക്കുന്നതിന് ധാരണയില്‍ പറയുന്നു. ഇറാന്‍ സൗകര്യങ്ങളൊരുക്കുമ്പോള്‍ ദ്വീപിലെത്തുന്നതിനുള്ള വിമാന യാത്രാ സൗകര്യം ഖത്വര്‍ സജ്ജമാക്കും. ഇറാന്‍ പുരുഷ, വ നിതാ ഫുട്‌ബോള്‍ ടീമുകള്‍ക്ക് പരിശീലനത്തിന് ഖത്വറിലെ ഫുട്‌ബോള്‍ സൗകര്യങ്ങളും അക്കാദമികളും ഉപയോഗിക്കുന്നതിനും ധാരണയുണ്ട്.

 

 

 

 

 

 

 

നം